|    Feb 25 Sun, 2018 7:27 am

സയന്റിഫിക് വിദഗ്ദ്ധര്‍ ബിവറേജിലെ ലോക്കര്‍ പരിശോധിച്ചു

Published : 22nd January 2017 | Posted By: fsq

 

ശാസ്താംകോട്ട: കഴിഞ്ഞ ദിവസം ലോക്കര്‍ തുറന്ന് 13.95 ലക്ഷം അപഹരിക്കപ്പെട്ട ശാസ്താംകോട്ട ബിവറേജിലെ ലോക്കര്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ രണ്ടംഗ വിദഗ്ദ്ധര്‍ പരിശോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഘം എത്തിയത്. ഇവരോടൊപ്പം ലോക്കര്‍ കമ്പനി ടെക്‌നീഷ്യനുമുണ്ടായിരുന്നു. പരിശോധനയില്‍ പൂട്ടിന് നേരിയ തോതിലുള്ള തകര്‍ച്ച ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടു. എന്നാല്‍ ഇത് മോഷണത്തിന്റെ ഭാഗമായി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. അതിനാല്‍ കൂടുതല്‍ പരിശോധനക്കായി ലോക്കറിന്റെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. താക്കോലോ അത് പോലെയുള്ള ഉപകരണമോ ഉപയോഗിച്ച് ലോക്കര്‍ തുറന്ന് പണം അപഹരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.ഇതിനിടെ മോഷണ സംഘത്തിലെ രണ്ട് പേരുടെ രേഖാചിത്രം പോലിസ് തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ രണ്ട് പേരെ അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയ്യാറാക്കിയിട്ടുള്ളത്. ശാസ്താംകോട്ട സിഐ എ പ്രസാദിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്ന് വരുന്നു.സഹകരണ നീതി സ്റ്റോര്‍ ഉദ്ഘാടനംഓയൂര്‍: വെളിനല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ കരിങ്ങന്നൂരില്‍ ആരംഭിക്കുന്ന നീതി സ്റ്റോറിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് കരിങ്ങന്നൂര്‍ സഹകരണബാങ്ക് മിനി ആഡിറ്റോറിയത്തില്‍ നടക്കും. വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ നിര്‍മ്മല ഉദ്ഘാടനം നിര്‍വ്വഹിക്കും. വെളിനല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എ മജീദ് അധ്യക്ഷത വഹിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss