|    Jul 24 Mon, 2017 12:38 am
FLASH NEWS

സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പ് തൊഴിലാളി വിദ്യാര്‍ഥിനിക്ക് നല്‍കി

Published : 7th October 2016 | Posted By: Abbasali tf

പാനൂര്‍: ഒന്നാം സമ്മാനമായി കിട്ടിയ ലാപ്‌ടോപ്പ് പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് നല്‍കി തെങ്ങുചെത്ത് തൊഴിലാളിയുടെ മാതൃക. കൂരാറയിലെ പറമ്പത്ത് കിനാത്തി എം കെ ബാബുരാജാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട നറുക്കെടുപ്പില്‍ തനിക്കു കിട്ടിയ സമ്മാനം വിദ്യാര്‍ഥിനിക്കു നല്‍കിയത്. ചമ്പാട് പ്രദേശത്തെ  ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘമായ ചമ്പാട് കൂട്ടായ്മയാണ് ഓണാഘോഷത്തിന്റെ ഭാഗമായി ധനശേഖരണാര്‍ഥം സമ്മാന നറുക്കെടുപ്പ് ഏര്‍പ്പെടുത്തിയത്. ലാപ്‌ടോപ് സമ്മാനമായി കിട്ടിയ ബാബുരാജ് അത് കൂട്ടായ്മ പ്രവര്‍ത്തകരെ തിരിച്ചേല്‍പ്പിച്ചു. ചമ്പാട് ചോതാവൂര്‍ എച്ച്എസ്എസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നി ല്‍ക്കുകയും പഠനത്തില്‍ മികവു പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്തി ലാപ്‌ടോപ് നല്‍കണമെന്ന് അദ്ദേഹം കൂട്ടായ്മ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ കണ്ടെത്തിയ ഗോപിക എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ലാപ്‌ടോപ് സമ്മാനിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്തംഗം കെ പി രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി പി വല്‍സല അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സി മനോജ്, കൂട്ടായ്മ പ്രസിഡന്റ് കെ പി പ്രമോദ്, കെ ശ്രീധരന്‍, ടി പി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക