|    Jan 22 Sun, 2017 7:22 am
FLASH NEWS

സമ്മാനമായി ലഭിച്ച ഫോട്ടോകള്‍ സ്‌കൂളിന് നല്‍കി കുട്ടികള്‍ മാതൃകയാവുന്നു

Published : 17th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ക്ലാസ്സുതല മല്‍സരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി നല്‍കിയ മഹാന്മാരുടെ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിന് നല്‍കി മാതൃകയാകുന്നു.  കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വേറിട്ട സമര്‍പ്പണ മനോഭാവവുമായി വ്യത്യസ്തമാകുന്നത്. സ്‌കൂള്‍ ചുമരുകള്‍ മഹാന്‍മാരുടെ ഫോട്ടോകള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമായ ക്ലാസ്സുമുറികള്‍ ഉണ്ടാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം നടത്തിയ വിവിധ മല്‍സരങ്ങള്‍ക്ക് 84 മഹാന്മാരുടെ ഫോട്ടോകളാണ് സമ്മാനമായി നല്‍കിയത്. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മല്‍സരത്തിന് ക്ലാസ്സുതലത്തില്‍ സമ്മാനം നല്‍കിയത് മദര്‍തെരേസ, സിസ്റ്റര്‍ നിവേദിത, ബാബാ ആംതെ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, കല്ലേന്‍ പൊക്കുടന്‍, കൈലാഷ് സത്യാര്‍ത്ഥി, യൂസുഫ് മലാല, സുന്ദര്‍ലാല്‍ ബഹുഗുണ എന്നീ മഹാന്‍മാരുടേതാണ്.  കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ടി കെ നാരായണന്‍ സമ്മാനവിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് ബി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് എം മൈമൂന, ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍, വി കെ ബാലകൃഷ്ണന്‍, സി സി ജോയ്, ഉണ്ണിമായ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക