|    Jan 21 Sat, 2017 7:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സമ്മര്‍ ഫെസ്റ്റില്‍ ഖത്തര്‍-ഇന്ത്യന്‍ കലാ പ്രകടനം

Published : 7th August 2016 | Posted By: SMR

ദോഹ: മദീന ഖലീഫ നോര്‍ത്തിലെ ദഹല്‍ അല്‍ഹമാം പാര്‍ക്കില്‍ നടക്കുന്ന സമ്മര്‍ ഫെസ്റ്റില്‍ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഖത്തര്‍-ഇന്ത്യന്‍ കലാ പ്രകടനങ്ങള്‍ അരങ്ങേറി. സാംസ്‌കാരിക-കായിക മന്ത്രാലയത്തിനു കീഴിലെ സാംസ്‌കാരിക വിഭാഗം സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റിനു സാക്ഷികളായി നിരവധി ഖത്തരികളും ഇന്ത്യക്കാരുമാണെത്തിയത്. ജൂലൈ 21നു ആരംഭിച്ച മേള എല്ലാ ആഴ്ചയും വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നടക്കുന്നത്. അടുത്ത ആഴ്ചയോടു കൂടി മേളയ്ക്ക് സമാപനമാകും.
2000 പേരടങ്ങിയ ഖത്തര്‍ കലാ സംഘമാണ് കഴിഞ്ഞ വെള്ളിയാഴ്ച വിനോദ പരിപാടികള്‍ അവതരിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ പരിപാടികള്‍.
ഐസിസിക്കു കീഴിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയത്. സംഗീതം, നൃത്തം തുടങ്ങിയ വ്യത്യസ്തയിനം വിനോദ പരിപാടികള്‍ ഇന്ത്യന്‍ കലാ സംഘം അവതരിപ്പിച്ചു.
അടുത്ത വ്യാഴാഴ്ച ഫിലിപ്പീന്‍ കലാ സംഘം പരിപാടികള്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച അല്‍ഖോര്‍ ടീമും വ്യത്യസ്ത പരിപാടികളുമായി കാണികളുടെ മുന്നിലെത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക