|    Mar 23 Thu, 2017 11:56 pm
FLASH NEWS

സമ്പൂര്‍ണ ശൗചാലയ സൗകര്യ പദ്ധതി പുരോഗമിക്കുന്നു

Published : 22nd July 2016 | Posted By: SMR

തൊടുപുഴ: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ലയെന്ന ഖ്യാതിയിലെത്താന്‍ ഇടുക്കിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.സമ്പൂര്‍ണ തുറസ്സായ മലമൂത്ര വിസര്‍ജനരഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സര്‍വേകളില്‍ കണ്ടെത്തിയ 22,426 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വ്യക്തിഗത ടോയ്‌ലറ്റ് നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതില്‍ 19 പഞ്ചായത്തുകളിലെ 10,444 ടോയ്‌ലറ്റുകള്‍ക്ക് ജലനിധിയാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
ആദിവാസികള്‍ കൂടുതലായി പാര്‍ക്കുന്ന ദുര്‍ഘട പ്രദേശങ്ങളടങ്ങിയ അടിമാലി, മറയൂര്‍, കാന്തല്ലൂര്‍,ഇടമലക്കുടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ക്ക് ഒഡിഎഫ് നേട്ടം കൈവരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലാ ശുചിത്വമിഷന്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് ജില്ലയെ സമ്പൂര്‍ണ ഒഡിഎഫ് ജില്ലയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ നേട്ടം കൈവരിക്കുന്നതിന് പഞ്ചായത്തുകളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് 11 പഞ്ചായത്തുകള്‍ ജൂലൈ അവസാനത്തോടെയും 20 പഞ്ചായത്തുകള്‍ സപ്തംബര്‍ ഒന്നിനും ഒക്‌ടോബര്‍ രണ്ടിന് 21 പഞ്ചായത്തുകളും സമ്പൂര്‍ണ്ണ ഒ.ഡി.എഫ് ലക്ഷ്യം കൈവരിക്കും.
ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി ഒഡിഎഫ് നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി എന്ന അംഗീകാരം ഇതിനോടകം കൈവരിച്ചിട്ടുണ്ട്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക