|    Nov 19 Sun, 2017 2:59 am
FLASH NEWS

സമ്പൂര്‍ണ ശൗചാലയ ജില്ലകളുടെ പട്ടികയിലേക്ക് ഇടുക്കിയും

Published : 19th October 2016 | Posted By: Abbasali tf

ഇടുക്കി: ഇടുക്കി ഇനി മുതല്‍ സമ്പൂര്‍ണ തുറസ്സായ മലമൂത്ര വിസര്‍ജന രഹിത ജില്ല.ജില്ലയിലെ കുഴി കക്കൂസുകള്‍ ഉപയോഗിച്ച് വന്നിരുന്നവരും തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്നവരുമായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സാനിറ്ററി കക്കൂസ് സൗകര്യമൊരുക്കിയാണ് ജില്ല ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.ജില്ലയിലെ 52 പഞ്ചായത്തുകളിലുമായി 21,081 കക്കൂസുകളാണ്. ഈ ക്യാംപെയ്‌നുമായി ബന്ധപെട്ടു പൂര്‍ത്തീകരിച്ചിരിക്കുന്നത്.ഇതില്‍ 19 പഞ്ചായത്തുകളില്‍ ജലനിധി വഴിയാണ് പദ്ധതി നിര്‍വ്വഹണം നടത്തിയത്.ജില്ലയുടെ തനതായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തങ്ങളെ തുടക്കത്തില്‍ മന്ദഗതിയിലാക്കിയെങ്കിലും കൂട്ടായ ശ്രമങ്ങളിലൂടെ  ഇടുക്കിക്ക് ലക്ഷ്യത്തിലെത്താന്‍  കഴിഞ്ഞു. സംസ്ഥാനത്തു ഏറ്റവും അധികം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കേണ്ട ജില്ലകളില്‍ രണ്ടാം സ്ഥാനമാണ് ഇടുക്കിക്ക്. തൊടുപുഴ ബ്ലോക്കിലെ മുട്ടം ഗ്രാമപഞ്ചായത്താണ് ജില്ലയിലെ ഒഡിഫ് നേട്ടം കൈവരിച്ച  ആദ്യ പഞ്ചായത്ത്.അതോടൊപ്പം ഒഡിഫ് നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ മുനിസിപ്പാലിറ്റി  ജില്ലയിലെ തന്നെ കട്ടപ്പന മുനിസിപ്പാലിറ്റിയാണ്. ജില്ലയിലെ 52 പഞ്ചായത്തുകളും അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് സൗകര്യം ലഭ്യമാക്കിയതിന്റെ പശ്ചാത്തലത്തിലാണ്  കളക്ടറേറ്റില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് സമ്പൂര്‍ണ തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിത ജില്ലാ പ്രഖ്യാപനം നടത്തിയത്.വാര്‍ത്ത സമ്മേളനത്തില്‍ കലക്ടര്‍ ജി ആര്‍ ഗോകുല്‍ , ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീ.സാജു സെബാസ്റ്റ്യന്‍ ,ഷിയാസ് യുസഫ്,കുമാരി അനുമോള്‍ തങ്കച്ചന്‍  പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക