|    Aug 17 Thu, 2017 5:12 am
FLASH NEWS

സമ്പൂര്‍ണ ശുചിത്വം : വിവിധ പദ്ധതികളുമായി നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത്

Published : 4th August 2017 | Posted By: fsq

 

നെടുങ്കണ്ടം: സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യവുമായി നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. നെടുങ്കണ്ടം ബേഡ്‌മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിന്‌റെ നവീകരണവും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് റീസൈകഌംഗിനുള്ള സജീകരണങ്ങളും ഉടന്‍ ഏര്‍പ്പെടുത്തും.ജില്ലാ ശുചിത്വ മിഷന്റെയു ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നെടുങ്കണ്ടം ടൗണില്‍ നിന്നും വിവിധ വാര്‍ഡുകളില്‍ നിന്നും ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ മാലിന്യം ശേഖരിയ്ക്കുകയും ബേഡ് മെട്ടിലെ സംസ്‌കരം പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിക്കുയും ചെയ്യും. ടൗണില്‍ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും എല്ലാ ദിവസവും മാലിന്യം ശേഖരിയ്ക്കും. വിവിധ വാര്‍ഡുകളില്‍ നിന്ന് കഴുകിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി സജ്ജമാക്കുവാനും പഞ്ചായത്ത് പദ്ധതി ഒരുക്കുയാണ്.ഇതിനായി ഷെഡിംഗ് യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സമീപ പഞ്ചായത്തുകളില്‍ നിന്നും കഴുകിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിയ്ക്കുവാനും പഞ്ചായത്ത് ലക്ഷ്യം വെയ്ക്കുന്നുണ്ട്. റോഡ് ടാറിംഗിനായി പ്ലാസ്റ്റിക് പുനരുപയോഗപെടുത്തകയാണ് ലക്ഷ്യം. വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യ ഉത്പാദനത്തിന് അളവ് കുറയ്ക്കുക, അജൈവ ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായും വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.ആറു മുതല്‍ 10  വരെ തീയതികളില്‍ ഓരോ വീട്ടിലും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിനിധികളെത്തി മാലിന്യ സംസ്‌കരണത്തിന്‌റെ ആവശ്യകത വിവരിച്ച് നല്‍കും. പഞ്ചായത്ത് പരിധിയിലെ വീടുകള്‍, കെട്ടിടങ്ങള്‍, ഫഌറ്റുകള്‍, പൊതു സ്തലങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങി മുഴുവന്‍ പ്രദേശത്തേയും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക