|    Oct 19 Fri, 2018 5:27 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം15നകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Published : 28th January 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തിക ള്‍ ഫി്രബുവരി 15നകം പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മറ്റിടങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം പ്രത്യേകമായി നടത്താനും മന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകള്‍ വകയിരുത്തുന്ന തുക പുതിയ ലൈന്‍ വലിക്കുന്നതിനും ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നതിനും ഉപയോഗപ്പെടുത്തണം. വീടുകള്‍ക്കുള്ള കണക്ഷനും വയറിങ്ങിനും ആവശ്യമായി വരുന്ന തുക മറ്റു തരത്തില്‍ സമാഹരിക്കാന്‍ കെഎസ്ഇബിയും ബന്ധപ്പെട്ട പഞ്ചായത്തും ചേര്‍ന്ന് നടപടിയെടുക്കണം. വയറിങിനും മറ്റും ബുദ്ധിമുട്ടുന്ന നിര്‍ധന കുടുംബങ്ങളെ സഹായിക്കാന്‍ സന്നദ്ധസംഘടനകളെയും സന്നദ്ധരായ വ്യക്തികളെയും സമീപിക്കാം. ഈ രീതിയില്‍ പഞ്ചായത്തുകള്‍ പദ്ധതി ഭേദഗതി വരുത്തി കെഎസ്ഇബിക്ക് ഫണ്ട് കൈമാറണം. പദ്ധതിക്കാവശ്യമായ പണം നല്‍കാമെന്ന് പഞ്ചായത്തുകള്‍ കെഎസ്ഇബിക്ക് അടിയന്തരമായി കത്ത് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നല്ല സാമ്പത്തികശേഷിയുള്ളവര്‍ക്കു വേണ്ടി ഈ പദ്ധതി ദുരുപയോഗിക്കുന്നത് തടയാന്‍ ജാഗ്രത വേണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. പൂര്‍ത്തീകരിക്കാന്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ അവലോകനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് യോഗം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി വി സുനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss