|    Jun 24 Sun, 2018 4:44 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം; ലഭിച്ചത് 13,981 അപേക്ഷകള്‍

Published : 20th January 2017 | Posted By: fsq

 

കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 13,981 അപേക്ഷകള്‍. വീടുകളുടെ വൈദ്യൂതീകരണത്തിന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 6,213ഉം കല്‍പ്പറ്റയില്‍ 4,364ഉം മാനന്തവാടി മണ്ഡലത്തില്‍ 3,404ഉം അപേക്ഷരാണുള്ളതെന്ന് കെഎസ്ഇബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. അപേക്ഷകരില്‍ 2,856 പേര്‍ക്ക് ഇതിനകം കണക്ഷ നല്‍കി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 1,040ഉം കല്‍പ്പറ്റയില്‍ 818ഉം മാനന്തവാടിയില്‍ 998ഉം വീടുകള്‍ക്ക് പദ്ധതി പ്രഖ്യാപനത്തിനു ശേഷം വൈദ്യുതി ലഭിച്ചു. വീടുകളുടെ വയറിങ് നടത്താത്തവരാണ് 9,000 അപേക്ഷകര്‍. വയറിങ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കാണ് കണക്ഷന്‍ നല്‍കുന്നത്. 2,15,209 സിംഗിള്‍ ഫേസും 2,479 ത്രീ ഫേസും അടക്കം 2,17,688 ഗാര്‍ഹിക ഗുണഭോക്താക്കളാണ് കെഎസ്ഇബിക്ക് ജില്ലയിലുള്ളത്. സമ്പൂര്‍ണ വൈത്യുതീകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 23 കിലോമീറ്റര്‍ 11 കെവി ഒഎച്ച് ലൈനും 20 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ഒഎച്ച് ത്രീഫേസ് ലൈനും 260 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ഒഎച്ച് സിംഗിള്‍ ഫേസ് ലൈനും നാലു കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ഭൂഗര്‍ഭ ലൈനുമാണ് വലിക്കാനുള്ളത്. 17 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിക്കണം. സമ്പൂര്‍ണ വൈദ്യൂതീകരണത്തിനു ഫണ്ട് തടസ്സമല്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ ആസ്തി വികസന നിധിയില്‍ നിന്നു ഓരോ കോടി രൂപയും പട്ടികവര്‍ഗ വികസന വകുപ്പ് എട്ടരകോടി രൂപയും പട്ടികജാതി ക്ഷേമ വകുപ്പ് 67 ലക്ഷം രൂപയും പദ്ധതിക്കായി അനുവദിക്കുന്നുണ്ട്. ഏകദേശം മൂന്നു കോടി രൂപയാണ് കെഎസ്ബി സ്വന്തം നിലയ്ക്ക് ചെലവഴിക്കേണ്ടത്. അപേക്ഷകര്‍ മുഴുവന്‍ വീടുകള്‍ വയറിങ് നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാത്തതും സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനത്തെ ബാധിക്കുമെന്ന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss