|    Dec 12 Tue, 2017 7:54 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സമ്പൂര്‍ണ വൈദ്യുതീകരണം: ബിപിഎല്‍, എസ്‌സി – എസ്ടി വിഭാഗക്കാര്‍ക്ക് സൗജന്യമായി അപേക്ഷാഫോം

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ അപേക്ഷിക്കുന്ന ബിപിഎല്‍ വിഭാഗത്തിലുള്ളവരില്‍നിന്നും പട്ടികജാതി-വര്‍ഗവിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്നും അപേക്ഷാഫോമത്തിന്റെ വിലയീടാക്കാതെ അപേക്ഷകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതികളില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ വയറിങ് പൂര്‍ത്തിയാക്കിയവര്‍ എത്രയും പെട്ടെന്നുതന്നെ നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അതാത് സെക്ഷനാഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
എല്ലാവിധ ഉപഭോക്താക്കള്‍ക്കും ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ നല്‍കാം. ലോ ടെന്‍ഷന്‍ കണക്ഷനുള്ള (കണക്ടഡ് ലോഡ് അധിഷ്ഠിത ബില്ലിങ്) അപേക്ഷാഫോറമാണ് സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പട്ട കണക്ഷന് സമര്‍പ്പിക്കേണ്ടത്.
പുതിയ കണക്ഷനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയലിനുള്ള രേഖയും ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് അപേക്ഷകര്‍ സമര്‍പ്പിക്കാനുള്ളത്.
ആധാര്‍ കാര്‍ഡിലുള്ള അതേ മേല്‍വിലാസത്തിലാണ് കണക്ഷന്‍ ആവശ്യമെങ്കില്‍ ആധാര്‍കാര്‍ഡ് തന്നെ തിരിച്ചറിയല്‍രേഖയായി സ്വീകരിക്കും. മറ്റ് ഉടമസ്ഥാവകാശരേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക