|    Apr 29 Sat, 2017 10:53 pm
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം; മട്ടന്നൂര്‍ മണ്ഡലത്തിന് 50 ലക്ഷം

Published : 12th November 2016 | Posted By: SMR

മട്ടന്നൂര്‍: മട്ടന്നൂരിനെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കുന്നതിന് എംഎല്‍എ ഫണ്ടി ല്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ഇ പി ജയരാജന്‍ എംഎല്‍എ അറിയിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്  ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത് നടത്തിയ ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ സ്ഥാപനങ്ങ ളും വൈദ്യുതി വകുപ്പും ചേര്‍ന്ന് എല്ലാ വീടുകളിലും വെളിച്ചമെത്തിക്കുകയെന്ന ലക്ഷ്യം ജനുവരിയോടെ പൂര്‍ത്തിയാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിരൂപയും ബാക്കിചെലവ് അതത് തദ്ദേശസ്ഥാപനങ്ങളും വഹിക്കും. 1864 വീടുകളാണ് വൈദ്യുതീകരിക്കാനുള്ളത്. എസ്‌സി/എസ്ടി കുടുംബങ്ങള്‍ക്ക് എസ്‌സി/എസ്ടി ഫണ്ട് ഉപയോഗീച്ച് വൈദ്യുതീകരിക്കാനും തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാജന്‍, പി അശോകന്‍, പി പി നൗഫല്‍, പി പി സുഭാഷ്, യു പി ശോഭ, കെഎസ്ഇബി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ് എംഎ ലത്തീഫ്, അസി. എക്‌സിക്യുട്ടീവ് എന്‍ജിനയര്‍മാരായ എ എന്‍ ശ്രീലകുമാരി, എന്‍ ടി ബിജു, പരിയാരം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, കെ ടി ചന്ദ്രന്‍ സംസാരിച്ചു. പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സെക്ഷനുകളിലെ കെഎസ്ഇബി എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day