|    Jan 21 Sat, 2017 9:56 am
FLASH NEWS

സമ്പൂര്‍ണ വൈദ്യുതീകരണം: ജനകീയ സമിതികള്‍ ഊര്‍ജിതമായി ഇടപെടണം- മന്ത്രി

Published : 6th September 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ തലങ്ങളിലും രൂപീകൃതമായിട്ടുള്ള ജനകീയസമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ജനകീയസമിതികളോട് മികച്ച സഹകരണം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സമ്പൂര്‍ണ വൈദ്യുതീകരണം സംബന്ധിച്ച് എറണാകുളം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിയോജകമണ്ഡലത്തി ല്‍ എല്ലാവര്‍ക്കും വൈദ്യുതി ഉണ്ടെന്ന് ഉറപ്പുവരുത്തി എംഎല്‍എമാരാണ് സമിതികളെ നയിക്കുന്നത്. ഇനിയും വൈദ്യുതിയില്ലാത്തവര്‍ക്ക് അതിനായി സപ്തംബര്‍ എട്ടുവരെ അപേക്ഷ നല്‍കാം. അടുത്ത മാര്‍ച്ചില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യൂതീകരണം പ്രഖ്യാപിക്കാനാണു ലക്ഷ്യമിടുന്നത്. പാവപ്പെട്ടവര്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍ഗണന. പുറമ്പോക്കില്‍ താമസിക്കുന്നവരുള്‍പ്പെടെയുള്ള ബിപിഎല്ലുകാര്‍ക്കും എപിഎല്ലുകാരായ പാവങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ ഇളവോടെ നല്‍കും. ഇതിനായി 2012 ആഗസ്ത് നാലിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ബിപിഎല്‍, എപിഎല്‍ വ്യത്യാസം വൈദ്യുതി കണക്ഷന്റെ കാര്യത്തിലില്ല. ഇക്കാര്യത്തില്‍ വിവേചനരഹിതായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നിയോഗിക്കപ്പെട്ട ജനകീയസമിതികള്‍ തുടര്‍ന്നും നിലനിര്‍ത്തും. ഈ മാസം 20ന് അന്തിമ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക