|    Jun 22 Fri, 2018 3:34 am
FLASH NEWS

സമ്പൂര്‍ണ മുട്ടഗ്രാമം പദ്ധതി ആരംഭിക്കുന്നു

Published : 18th April 2018 | Posted By: kasim kzm

നെടുങ്കണ്ടം: പാമ്പാടുംപാറ ഗ്രാമപ്പഞ്ചായത്തിന്റെയും കേരളാ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടേയും വലിയതോവാള സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ മുട്ടഗ്രാമം പദ്ധതി ആരംഭിക്കുന്നു.
ഓരോ വീട്ടിലും നൂറ് മുട്ടക്കോഴികളെ വളര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തമിഴ്‌നാട്ടിലെ കോഴി ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ ഇറച്ചികോഴികളുടേയും മുട്ടയുടേയും 65 ശതമാനവും എത്തുന്നത്. തുടക്കത്തില്‍ ഓരോ വീടുകളും കേന്ദ്രീകരിച്ച് 50 കോഴികളെ വളര്‍ത്തുന്ന യൂണിറ്റുകള്‍ ആരംഭിക്കുകയും അത് നൂറുവരെ വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
വീടുകളില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നതിന് മറ്റ് നിബന്ധനകള്‍ ഇല്ല. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന മുട്ട കേരളത്തിലെ വിപണയില്‍ എത്തിക്കാനാണ് ലക്ഷ്യം. പദ്ധതിയിലൂടെ അധിക വരുമാനവും തൊഴിലുമാണ് ലക്ഷ്യം വയ്ക്കുന്നത്. മുട്ടഗ്രാമം പദ്ധതിയിലൂടെ യൂണിറ്റുകള്‍ ആരംഭിക്കുന്നവര്‍ക്ക് കോഴികളെ വളര്‍ത്തുന്നതിനുള്ള കൂടുകള്‍, കോഴികുഞ്ഞുങ്ങള്‍ എന്നിവ നല്‍കും. ഇവയ്ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുന്നത് വലിയതോവാള സര്‍വീസ് സഹകരണ ബാങ്കാണ്. കോഴിവളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പരിശീലനവും വിവിധ ഘട്ടങ്ങളില്‍ നല്‍കും. 250ലധികം സ്ത്രീകളാണ് പദ്ധതിയില്‍ പങ്കാളികളാകുവാനായി പാമ്പാടുംപാറയില്‍ മുമ്പോട്ട് വന്നിട്ടുള്ളത്. പാമ്പാടുംപാറയില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss