|    Aug 19 Sat, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സമ്പൂര്‍ണ മദ്യനിരോധനത്തിന് ഇറാഖ് ഒരുങ്ങുന്നു

Published : 24th October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായുള്ള അപ്രതീക്ഷിത നീക്കവുമായി പാര്‍ലമെന്റ് രംഗത്ത്. രാജ്യത്തെ മദ്യലഭ്യത ഇസ്‌ലാമിക നിയമമനുസരിച്ചുള്ള ഭരണഘടനയ്‌ക്കെതിരാണെന്ന വാദം ഉയര്‍ത്തിയാണു നിരോധന നീക്കം. എന്നാല്‍ ഇറാഖിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗങ്ങളടക്കമുള്ളവരുടെ വിശ്വാസങ്ങള്‍ക്കു ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ക്കു വിരുദ്ധമാണു നിരോധനമെന്ന് എതിര്‍പക്ഷം വാദിക്കുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
സദ്ദാം ഹുസയ്‌ന്റെ പതനത്തിനുശേഷം ഇറാഖിലെ മദ്യവില്‍പ്പനശാലകള്‍ക്കു നേരെ രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. നിലവില്‍ ബഗ്ദാദ് അടക്കമുള്ള നഗരങ്ങളില്‍ നിരവധി ചെറിയ മദ്യഷോപ്പുകളും ബാറുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രാജ്യത്തെ മദ്യോപയോഗം വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക