|    Aug 22 Tue, 2017 12:57 pm
FLASH NEWS

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി; നിര്‍മാണ യോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്തും: ജില്ലാ കലക്ടര്‍

Published : 5th August 2017 | Posted By: fsq

 

പാലക്കാട്: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി – ലൈഫ് മിഷന്റെ നടത്തിപ്പിനായി വീട് നിര്‍മിക്കുന്നതിന് അനുയോജ്യമായ ഭൂമി ഉടന്‍ കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. ഭൂമി കണ്ടെത്തുന്ന നടപടികളുമായി ജില്ലാ ഭരണകാര്യാലയം മുന്നോട്ട് പോവുകയാണ്. ബന്ധപ്പെട്ട തഹസില്‍ദാര്‍മാരോട്  50 സെന്റില്‍ കൂടുതലുള്ള റവന്യു മിച്ചഭൂമി കണ്ടെത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ കീഴിലുള്ള നിര്‍മാണ യോഗ്യമായ ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപ്പഞ്ചായത്തുകള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളുടെ റിപോര്‍ട്ട് സര്‍ക്കാറിന് നല്‍കി അനുമതി വാങ്ങിയതിന് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഭൂമി കണ്ടെത്തുന്നതിന് വേണ്ടി  പദ്ധതിആവിഷ്‌കരണത്തിന് രൂപീകരിച്ച കര്‍മസമിതി ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തിയ യോഗത്തിലാണ് കലക്ടര്‍ അറിയിച്ചത്.  സംസ്ഥാനത്തെ ഭവനരഹിതരേയും വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരേയും കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുകയാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂരഹിതര്‍ കൂടുതലുള്ള ആദിവാസി-പട്ടികജാതി കോളനികളില്‍ മൂന്ന് നിലകളുള്ള ഭവന സമുച്ചയങ്ങളാണ് നിര്‍മിക്കുക. ഒരു കുടുംബത്തിന് 3.5 ലക്ഷം രൂപ ചെലവ് വരുന്ന 500 ചതുരശ്രഅടി  വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ച് നല്‍കുക. ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ട ത്തില്‍ വീടുകള്‍ നിര്‍മിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക