|    Nov 14 Wed, 2018 2:00 am
FLASH NEWS

സമ്പൂര്‍ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനത്തിന് വടകര ഒരുങ്ങുന്നു

Published : 9th August 2018 | Posted By: kasim kzm

വടകര: മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ് മുറികളിലെല്ലാം ക്ലാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ജില്ലയാവാന്‍ വടകര ഒരുങ്ങുന്നു. ‘ക്ലാസ് മുറികളില്‍ വായനാ വസന്തം’ എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിലെ 7 ഉപജില്ലകളിലായി 1 മുതല്‍ 10 വരെ ക്ലാസുകളിലെ 5000 ത്തിലധികം ക്ലാസ് മുറികളിലാണ് ലൈബ്രറി സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഓരോ ക്ലാസിലും 100 പുസ്തകങ്ങളും അവ സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതിന് പിടിഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഗ്രന്ഥശാലാ സംഘം തുടങ്ങിയവരുടെ സഹായം തേടും. 1, 2 ക്ലാസുകളില്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം എസ്എസ്എ ധനസഹായം നല്‍കിയിരുന്നു.
സപ്തംബര്‍ 5ന് മുമ്പ് എല്ലാ സ്‌കൂളുകളിലും സംഘാടക സമിതികള്‍ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെയും യോഗം ഡിഇഒ വിളിച്ചു ചേര്‍ക്കും.
ക്ലാസ് തലത്തിലും സ്‌കൂള്‍ തലത്തിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. ദിവസവും ക്ലാസ് അധ്യാപകന്റെ നേതൃത്വത്തില്‍ വായനാവേളകള്‍ ഒരുക്കുകയും മറ്റ് വായനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. ബ്ലോക്ക് റിസോര്‍സ് സെന്ററുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 2ന് വടകരയെ “സമ്പൂര്‍ണ്ണ ക്ലാസ് ലൈബ്രറി വിദ്യാഭ്യാസ ജില്ല “യായി പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിദ്യാഭ്യാസ ജില്ലാതല സമിതി രൂപീകരിച്ചു. യോഗത്തില്‍ വടകര ഡിഇഒ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. എം വേണുഗോപാല്‍, ബല്‍രാജ്, കെകെ പ്രദീപന്‍, വിവി വിനോദ്, പ്രദീപ് കുമാര്‍, അനീഷ്, നിജിന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss