|    Mar 24 Fri, 2017 1:51 pm
FLASH NEWS

സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയ്ക്ക് തുടക്കമായി

Published : 10th August 2016 | Posted By: mi.ptk

snvhss-nrcity

രാജാക്കാട്: പരിസര സുജിത്വത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കി എന് ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയിക്ക് തുടക്കമായി.
ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങള്‍വരെ മാലിന്യ പ്രസ്‌നം അതി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ചുറ്റുപാടും ശുചിയായി സൂക്ഷിക്കുന്നതിനും ഇതിന്റെ സന്തേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും വീടുകളില്‍ അടക്കം ഇത് പ്രവര്‍ത്തികമാക്കുന്നതിന്റെയും മുന്നോടിയായിട്ടാണ്. എന്‍ ആര്‍ സിറ്റി എസ് എന്‍ വി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ര് ഗൈഡ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ മാലിന്യ മുക്ത ക്യാമ്പസ് പദ്ധതിയ്ക്ക് തുടക്കമായത്. ആദ്യ ഘട്ടത്തില്‍ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കുന്നതിനായി വെയിസ്റ്റ് ബിന്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിനനീട് ഇവ മൊത്തമായി ശേഖരിച്ച് സംസ്‌ക്കാരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും ഇതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു സ്‌കൂളില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത അസംബ്ലിയില്‍ വച്ച് പ്രശ്സ്ഥ എഴുത്തുകാരനും മാദ്ധ്യമ പ്രവര്‍ത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അദ്ധ്യാപിക ഡി ബിന്ധുമോള്‍, അദ്ധ്യാപകരായ എം പി വിഷാദ്, ആര്‍ രാജു, പ്രീത എസ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം. സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ക്ക് വെയിസ്റ്റ് ബിന്‍ നല്‍കി സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയുടെ ഉദ്ഘാടനം ആന്റണി മുനിയറ നിര്‍വ്വഹിക്കുന്നു.

(Visited 26 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക