|    Jan 24 Tue, 2017 6:29 am

സമ്പദ്‌വ്യവസ്ഥയെ ബ്രെക്‌സിറ്റ് അപകടത്തിലാക്കുമെന്ന് ജി-20 രാജ്യങ്ങള്‍

Published : 25th July 2016 | Posted By: SMR

ചെങ്ദു(ചൈന): യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവുന്നതിനുള്ള ബ്രിട്ടന്റെ തീരുമാനം ആഗോള സാമ്പത്തിക വ്യവസ്ഥയെ അപകടത്തിലാക്കുമെന്ന് ജി-20 രാഷ്ട്രങ്ങള്‍.
ജൂണിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരത കൂടുതല്‍ രൂക്ഷമാക്കുകയാണെന്ന് ചൈനയിലെ ചെങ്ദുവില്‍ ബാങ്കിങ് മേഖലയില്‍ നിന്നുള്ളവരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ജി-20 പ്രതിനിധികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ ജി-20 പ്രാപ്തമാണ്. യൂറോപ്യന്‍ യൂനിയന്റെ അടുത്ത പങ്കാളിയായി ബ്രിട്ടന്‍ തുടരുമെന്നു കരുതുന്നതായും പ്രസ്താവനയില്‍ പറയുന്നു.
സപ്തംബറില്‍ നടക്കുന്ന ഉച്ചകോടിക്കു മുമ്പുള്ള അവസാനത്തെ ജി-20 യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചെങ്ദുവിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക