|    Aug 16 Wed, 2017 11:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സമ്പത്തിലും ബോള്‍ട്ട് മുന്നില്‍

Published : 2nd August 2017 | Posted By: fsq

 

ട്രിനിഡാഡ്: ട്രാക്കുകളിലെ റെക്കോഡുകള്‍ വാരിക്കൂട്ടുന്നതോടൊപ്പം തന്നെ സമ്പത്തിന്റെ കാര്യത്തിലും ബോള്‍ട്ട് മുന്‍പന്തിയിലാണ്. ലോകത്തെ ഏറ്റവും വരുമാനമുള്ള അത്‌ലറ്റായാണ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറയുക. ഫോര്‍ബ്‌സ് മാസിക ഇക്കൊല്ലം പുറത്തിറക്കിയ  പട്ടികയില്‍ 34.  2 ദശലക്ഷം ഡോളറാണ് ബോള്‍ട്ടിന്റെ വാര്‍ഷിക വരുമാനം.   മല്‍സര പ്രതിഫലമായി സ്വന്തമാക്കിയത് പതിനേഴ് ദശലക്ഷം ഡോളര്‍. ബാക്കി തുകയത്രയും പരസ്യ വരുമാനത്തിലൂടെ സ്വന്തമാക്കിയതാണ്. ബോള്‍ട്ടിനോളം വിപണിമൂല്യമുള്ള മറ്റൊരു അത്‌ലറ്റില്ല. ഇതുകൊണ്ടു തന്നെയാണ് ബോള്‍ട്ട് ലോകത്തെ ഏറ്റവും വരുമാനമുള്ള  100 കായിക താരങ്ങളുടെ പട്ടികയിലെ ഏക അത്‌ലറ്റായത്. പട്ടികയില്‍ 23ാം സ്ഥാനത്താണ് ജമൈക്കന്‍ ഇതിഹാസം. വിരമിച്ചതിന് ശേഷം ഫുട്‌ബോളില്‍ സജീവമാകാന്‍ ഒരുങ്ങുന്ന വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫൗണ്ടേഷനും തുടക്കമിട്ടുകഴിഞ്ഞു.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക