|    Oct 17 Wed, 2018 12:45 am
FLASH NEWS

സമൃദ്ധിയുടെ നിറവില്‍ നാടെങ്ങും ഓണം ആഘോഷിച്ചു

Published : 6th September 2017 | Posted By: fsq

 

കണ്ണൂര്‍: കള്ളത്തരങ്ങളും കള്ളപ്പറയുമില്ലാത്ത സമൃദ്ധിയുടെ നല്ലകാലത്തിന്റെ സ്മരണ പുതുക്കി നാടെങ്ങും ഓണം ആഘോഷിച്ചു. പൂക്കളിട്ടും ഓണസദ്യയൊരുക്കിയും കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പൂക്കാലം ഒരിക്കല്‍കൂടി വിളിച്ചോതുന്നതായിരുന്നു ഓണാഘോഷം. നാടന്‍ കളികളും മല്‍സരങ്ങളും പൊതുയോഗങ്ങളും നാടെങ്ങും നടന്നു. ക്ലബുകള്‍, വായനശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിവിധ സംഘടനകള്‍, സംഘങ്ങള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. പൂക്കളം, പുലിക്കളി, വടംവലി, ഉറിയടി തുടങ്ങിയ മല്‍സരങ്ങള്‍ സവിശേഷതയായിരുന്നു. മാവേലി വേഷധാരി വീടുകള്‍ തോറും കയറിയിറങ്ങുന്നതും ഓരോ പ്രദേശത്തും പ്രത്യേകതയായി. സ്ത്രീകളും കുട്ടികളും വയസ്സരുമടക്കം ഗൃഹാതുരമായ മനസുകളോടെ ഒത്തുചേരുന്നതും ഓണത്തിന്റെ സവിശേഷതമാണ്. മഴ ഒഴിഞ്ഞ കാലാവസ്ഥയും ആഘോഷങ്ങള്‍ക്ക് ഗുണമായി. വിനോദ കേന്ദ്രങ്ങളിലെല്ലാം നല്ല തിരിക്കാണ് അനുഭവുപ്പെട്ടത്. പയ്യാമ്പലം, മുഴപ്പിലങ്ങാട്, മീന്‍കുന്ന് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഓണനാളിലെത്തിയത്. പ്രധാന കടല്‍തീരങ്ങളിലും നല്ല തിരക്കായിരുന്നു. ഓണാവധിക്കാലമായതിനാല്‍ കുടുംബസമേതമാണ് ആളുകള്‍ എത്തിയിരുന്നത്. പലയിടത്തും പോലിസും ഫെയര്‍ഫോഴ്‌സും സുരക്ഷ ഒരുക്കി. അതിനിടെ പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയ തോട്ടടയിലെ ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് കാണാതായത് ദുഖംനിഴലിച്ചു. തലശ്ശേരി: തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം തലശ്ശേരി കീവിയസ് ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി. ——ഓണം ഓര്‍മമാത്രമായ തെരുവ് ജീവിതങ്ങളെ വിളിച്ചുകൂട്ടി വിഭവസമൃദ്ധ സദ്യ വിളമ്പിയ കീവീസാണ് വേറിട്ടതായത്. സാമൂഹിക പ്രവര്‍ത്തകന്‍ ബാബു പാറാലിന്റെ നേതൃത്വത്തിലാണ് ബസ്സ്റ്റാന്റുകള്‍, റെയില്‍വെ സ്‌റ്റേഷന്‍, കടത്തിണ്ണകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരെ സംഘടിപ്പിച്ച് സദ്യയൊരുക്കിയത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, നഗീന നൌഫല്‍, ഫാത്തിമ മാളിയേക്കല്‍, സൈറമുഹമ്മദ്, സി ഒ ടി നസീര്‍, നിഷാല്‍ കായ്യത്ത്, റിമിന്‍ ജാസ്, സി എച്ച് നൗറീഫ്, നവീന്‍, നദീം, വലീദ്, റംഷീദ് നേതൃത്വം നല്‍കി.മാഹി: ഓണനാളില്‍ മയ്യഴിയിലെ പ്രമുഖ തറവാടായ ചാലക്കര കണ്ടോത്ത് പൊയില്‍ തറവാട്ടിലെ ഇരുന്നൂറിലേറെ കുടുംബാംഗങ്ങള്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. കെ പി ശ്രീധരന്റെ അധ്യക്ഷതയില്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഛായാഗ്രാഹകന്‍ അസീസ് മാഹി, കെ പി രമേശന്‍, അഡ്വ.ടി അശോക് കുമാര്‍, കെ പി ശാന്ത, കെ പി പ്രസിത, കെ ബീന സംസാരിച്ചു. പൂക്കളം, ഓണപ്പാട്ട്, തിരുവാതിര, നൃത്ത സംഗീത പരിപാടികള്‍, ഓണസദ്യ, ബാബു കോടഞ്ചേരിയുടെ കഥാപ്രസംഗം എന്നിവയുമുണ്ടായി.ഉരുവച്ചാല്‍: ഉരുവച്ചാല്‍ നളന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓണാഘോഷം കൗണ്‍സിലര്‍ എ കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജി അക്ഷര അധ്യക്ഷത വഹിച്ചു. കെ രാമചന്ദ്രന്‍, ഡോ.സുമിതാ നായര്‍, എം മിനി, എം മനോജ് കുമാര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടത്തി. ഉരുവച്ചാല്‍ റെഡ്സ്റ്റാര്‍ സെന്ററിന്റെ ഓണാഘോഷം നടന്നു. പഴശ്ശി ഗവ. എല്‍പി സ്‌കൂളിലെ പരിപാടി കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ഡി നാരായണന്‍, ആര്‍ കെ രാജീവന്‍ സംസാരിച്ചു.ഇരിക്കൂര്‍: നിടുവള്ളൂരില്‍ ഇ കെ നായനാര്‍ സ്്മരാക വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ പഞ്ചായത്ത് അംഗം പി പി നസീമ ഉദ്ഘാടനം ചെയ്തു. കെ ബിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയര്‍മാന്‍ വി അബ്്ദുള്‍ ഖാദര്‍ മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. എം ദിനേശന്‍, സി മനോഹരന്‍, കെ ശശീന്ദ്രന്‍, സംസാരിച്ചു. നിടുകുളം ബ്രദേര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്, അഴീക്കോടന്‍ സ്്മാരക വായനശാലയും ആന്റ് ഗ്രന്ഥാലയംയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം പരിയാരം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാന വിതരണം കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ ബിന്ദു വിതരണം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മല്‍സരങ്ങള്‍ നടന്നു. ചടങ്ങില്‍ പ്രദേശത്തെ 75വയസിന് മുകളിലുള്ളവരെ ആദരിച്ചു.ചേടിച്ചേരി പ്രിയദര്‍ശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം പഞ്ചായത്ത് അംഗം പി വി പ്രേമലത ഉദ്ഘാടനം ചെയ്തു. കെ വി പത്്മനാഭന്‍ അധ്യക്ഷത വഹിച്ചു. മല്‍സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എ എം കരുണാകരന്‍ നിര്‍വഹിച്ചു. എം പി ഗംഗാധരന്‍, വി വി കുഞ്ഞികൃഷ്ണന്‍, വി സി പ്രശാന്തന്‍, സംസാരിച്ചു. ഉരുവച്ചാല്‍: കരേറ്റ സി.കുട്ടിരാമന്‍ നമ്പ്യാര്‍ സ്മാരക ക്ലബ് നടത്തിയ ഓണാഘോഷം യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വി കെ  ഷൈജു അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി വിജയന്‍, വി ദാമോദരന്‍, കെ പി ജിതേഷ്, എ നിപിന്‍, എന്‍ രാജീവന്‍ സംസാരിച്ചു. മുതിര്‍ന്ന വ്യക്തികളെ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss