|    Oct 18 Wed, 2017 4:55 pm
FLASH NEWS

സമൂഹ മാധ്യമങ്ങളില്‍ ദിലീപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമം : അന്വേഷണം ആരംഭിച്ചു

Published : 12th August 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രതികരിക്കുന്നവര്‍ക്കെതിരേ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. ദിലീപിനെ പിന്തുണച്ചും അന്വേഷണ സംഘത്തെ അപകീര്‍ത്തിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാപനം ക്വട്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിലീപിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുടെ വിവരങ്ങള്‍ പോലിസിന്റെ സൈബര്‍ വിഭാഗം ശേഖരിച്ചുതുടങ്ങി. പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയും നവമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പോലിസ് കരുതുന്നു. സമൂഹമാധ്യമങ്ങളില്‍ ദിലീപിനെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രചരക്കുന്നതിനെതിരേയുള്ള പരാതി ഡിജിപി കൊച്ചി സൈബര്‍ പോലിസിന് കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക