|    Nov 22 Wed, 2017 6:37 pm
FLASH NEWS

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം: നിയമ നടപടി സ്വീകരിക്കുമെന്ന്

Published : 9th August 2017 | Posted By: fsq

 

മലപ്പുറം: കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി എന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരിച്ചതിനുശേഷം രോഗിയെ ഓപറേഷന്‍ ചെയ്തു എന്നും ഡോക്ടര്‍മാരുടെ ആനാസ്ഥ എന്നുമുള്ള പ്രചാരണങ്ങളാണ് ആശുപത്രിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. അത്യാസന്ന നിലയിലായ രോഗിയെ മറ്റൊരു ആശുപത്രിയില്‍ നിന്നു റഫര്‍ ചെയ്ത് ഇവിടെ എത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് അതീവ ഗുരുതരമായുള്ള കിഡ്‌നി രോഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. രോഗിയെ ഡയാലിസിസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, അതിന് രോഗിയുടെ ബന്ധുക്കള്‍ തയ്യാറായില്ല. രോഗി മരണപ്പെടുന്ന ദിവസം നില വീണ്ടും വഷളായതിനെ തുടര്‍ന്ന് ഒന്നുകില്‍ രോഗിയെ ഡയാലിസിസ് ചെയ്യുക, അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോവുക എന്നടിസ്ഥാനത്തില്‍ ബന്ധുക്കള്‍ ഡയാലിസിന് സമ്മതിക്കുകയും ഡയാലിസിസിന്റെ തൊട്ടു മുമ്പായി രോഗി മരണപ്പെടുകയും ചെയ്തു. മരണപ്പെട്ട രോഗിയെ ഓപറേഷന്‍ ചെയ്തതായി വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍ ഒരു പരാതിയും ഇതുവരെ എവിടെയും നല്‍കിയിട്ടില്ല. രോഗിയുടെ ബന്ധുക്കളല്ല ഈ വ്യാജ പ്രചാരണത്തിന് പിന്നിലെന്നും ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില തല്‍പര കക്ഷികളാണു വ്യാജ പ്രചാരണത്തിന് പന്നിലെന്നും ആശുപത്രി മാനേജ്‌മെന്റ് ഭാരവാഹികള്‍ പറഞ്ഞു. ഡോ. റിയാസ് മൊയ്തീന്‍, ആശുപത്രി മാനേജര്‍ പി എ നാസര്‍, അസി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സി വി അഹമ്മദ് നിയാസ്, അക്കാദമിക് ഡയറക്ടര്‍ എം ജൗഹര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക