|    Nov 19 Sun, 2017 6:39 am
FLASH NEWS

സമൂഹത്തെ ബോധവല്‍ക്കരിക്കുകയെന്നതാണ് മതാധ്യാപകരുടെ ദൗത്യം: ഹൈദരലി തങ്ങള്‍

Published : 8th August 2017 | Posted By: fsq

 

കൊല്ലം: ഇസ്‌ലാമിക ആദര്‍ശത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ഇസ്‌ലാമിന്റെ തനതായ മാര്‍ഗം പ്രചരിപ്പിക്കുകയുമാണ് മതാധ്യാപകരുടെ ദൗത്യമേഖലയെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൊല്ലം കൊല്ലൂര്‍വിളയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിനെതിരെ ഉയരുന്ന തെറ്റിദ്ധാരണ അകറ്റുന്നതിനു സാംസ്‌കാരിക സമ്പന്നമായ തലമുറ രൂപപ്പെടുത്തുകയാണ് പ്രതിവിധി. സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ കുടുംബങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ മദ്‌റസാധ്യാപകരുടെ പങ്ക് പ്രധാനമാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, എസ്‌കെജെഎംസിസി പ്രസിഡന്റ് സികെഎം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എംഎം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ യൂനുസ് കുഞ്ഞ്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, എം എ ചേളാരി, ടി കെ ഇബ്‌റാഹീം കുട്ടി മൗലവി, ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ശാജഹാന്‍ ദാരിമി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക