സമൂഹത്തില്‍ റോഡ് സംസ്കാരമില്ല: മന്ത്രി ജി സുധാകരന്
Published : 19th March 2018 | Posted By: kasim kzm
ആലപ്പുഴ: വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് നമ്മളില്‍ ഭൂരിഭാഗവും നിരത്തുകളിലൂടെ വാഹനമോടിക്കുന്നതെന്നും ഇവര്‍ക്ക് ശരിയായ വഴിതെളിച്ചുകൊടുക്കാന് പഞ്ചായത്ത് രാജ് അധികൃതര്‍ക്ക് കഴിയണമെന്നും മന്ത്രി ജി സുധാകരന്. തദ്ദേശഭരണ സ്ഥാപനങ്ങളും ജനങ്ങളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ നല്ലകാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് അനുവദിച്ച മോട്ടോര്‍ മുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
നല്ലൊരു റോഡ് സംസ്കാരം ഇനിയും നമുക്കുണ്ടാക്കാനായിട്ടില്ല. ഇരുചക്ര വാഹനങ്ങളില്‍ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ വിനോദസഞ്ചാരത്തിനു പോകുന്നത് പോലെയാണ്. മനുഷ്യനും മൃഗങ്ങളും കൈവണ്ടികളുമെല്ലാം ചേര്‍ന്ന് റോഡിനെ വാസസ്ഥലമാക്കിയിരിക്കുകയാണ്. നിയമ നടപടികള്‍ ശക്തമാക്കിയാലേ ജനങ്ങളെ ശരിയായ ദിശയിലേക്ക് മാറ്റാനാവൂമെന്ന് അദ്ദേഹം പറഞ്ഞു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അധ്യക്ഷത വഹിച്ചു

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.