|    Jan 20 Fri, 2017 3:09 am
FLASH NEWS

സമൂഹത്തില്‍ പുതിയ ആശയങ്ങള്‍ പറയാന്‍ ഭയം: ജസ്റ്റിസ് കെമാല്‍ പാഷ

Published : 17th August 2016 | Posted By: SMR

കൊച്ചി: പുതിയ ആശയങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണമെന്നും അവ സമൂഹത്തിനു ഗുണകരമെങ്കില്‍ സ്വാംശീകരിക്കണമെന്നും  ജസ്റ്റിസ് ബി കെമാല്‍ പാഷ. കൊച്ചിന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി, അധ്യാപക സംഗമം-‘ഒരു വട്ടം കൂടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഒരു സെമിനാറില്‍ വനിതകള്‍ക്കുള്ള തുല്യ അവകാശങ്ങളെപ്പറ്റി സംസാരിക്കവേ താന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അതിന്റെ ശരിയായ അര്‍ഥത്തിലല്ല സമൂഹം സ്വീകരിച്ചത്, ബഹുഭര്‍തൃത്വത്തെ ബഹുഭാര്യത്വത്തെ എന്നപോലെ താന്‍ തിരസ്‌കരിക്കുന്നുവെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു. പുരുഷന് നാലു വിവാഹമാവാം എന്ന് നിയമത്തില്‍ പറയുന്നില്ല. എല്ലാ പൗരന്മാര്‍ക്കും തുല്യ പരിരക്ഷയാണ് ഭരണഘടന നല്‍കുന്നത്. ലോകരാജ്യങ്ങളില്‍ ഇന്ത്യ മതപരവും ഭാഷാപരവുമായ വൈവിധ്യമുള്ള രാജ്യമാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യയില്‍ തുല്യനീതിയാണുള്ളതെന്നാണ് താന്‍ പറഞ്ഞത് . പുതിയ ആശയങ്ങള്‍ പറഞ്ഞു കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകുന്നില്ലായെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ ആണ് കേരളത്തെ നിലനിര്‍ത്തുന്നത്. അവര്‍ മടങ്ങിവന്നാല്‍ അക്കാര്യം ഓര്‍ക്കുമ്പോള്‍ തനിക്കു ഭയം തോന്നാറുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ പലതും പറയേണ്ടി വരും അങ്ങനെ പറഞ്ഞതുകൊണ്ട് ഇതിനകം നിരവധി ശത്രുക്കളെ താന്‍ ഉണ്ടാക്കിയതായും ജസ്റ്റിസ് ബി കെമാല്‍ പാഷ പറഞ്ഞു.
കൊച്ചിന്‍ കോളജ് അലുംനി അസോസിയേഷന്‍ നടത്തിവരുന്ന ഫോര്‍ട്ട്‌കൊച്ചി ബീച്ച് ശുചീകരണം പോലുള്ള പ്രവര്‍ത്തനങ്ങളെ ജസ്റ്റിസ് അഭിനന്ദിച്ചു. പ്രൈഡ് ഓഫ് കൊച്ചിന്‍ കോളജ് അലുംനി അവാര്‍ഡ് എം ആര്‍ അജയന് ചടങ്ങില്‍ അദ്ദേഹം സമ്മാനിച്ചു. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍ വി കിളിക്കാര്‍ അധ്യക്ഷത വഹിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അലുംനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 24 സ്‌കോളര്‍ഷിപ്പുകള്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ ആര്‍ ജയ വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക