|    Jul 23 Sun, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു: ബിഎസ്പി എംപി

Published : 29th April 2016 | Posted By: SMR

ന്യൂഡല്‍ഹി: സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇപ്പോഴും നിലനി ല്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്നും ബിഎസ്പി എംപി വീര്‍സിങ് പറഞ്ഞു.
ഭരണഘടന (പട്ടികജാതി) ഓര്‍ഡര്‍ (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ബില്ല് സഭ പാസാക്കി.
സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നു നിരവധി എസ്‌സി സമുദായാംഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിത്താമസിക്കുന്നുണ്ടെന്നും ഇവര്‍ക്കു പലപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാറില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സിപിഎമ്മിലെ കെ സോമപ്രസാദ് എംപി പറഞ്ഞു.
സിപിഐയിലെ ഡി രാജയും ഈ വിഷയമുന്നയിച്ചു.
പുതിയ ബില്ലനുസരിച്ച് കേരളത്തില്‍ നിന്ന് മലയന്‍, മന്നന്‍, പതിയന്‍, പെരുമണ്ണന്‍, പെരുവണ്ണന്‍, വണ്ണാന്‍, വേളന്‍ സമുദായങ്ങളെ പുതുതായി എസ്‌സി സമുദായങ്ങളുമായി ബന്ധപ്പെട്ട 1950ലെ ഭരണഘടനാ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക