|    Jul 16 Mon, 2018 10:30 am

സമൂഹത്തില്‍ ഉന്നതരായവര്‍ പൊതുവിദ്യാലയങ്ങളുടെ സന്തതികള്‍ : രവീന്ദ്രനാഥ്

Published : 23rd September 2017 | Posted By: fsq

 

ആനക്കര: പൊതുവിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരാണ് സമൂഹത്തില്‍ ഉയരങ്ങളിലേക്ക് വന്നവരെന്ന് വിദ്യഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. മെട്രോമാന്‍ ഇ ശ്രീധരന്‍ പഠിച്ച സ്‌കൂളിലിരുന്ന് ഇക്കാര്യം പറയുമ്പോള്‍ വേറെ തെളിവുകള്‍ ആവശ്യമില്ല. ചാത്തന്നൂര്‍ ഗവ.എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റ നയം. പൊതു വിദ്യാലയങ്ങളിലേക്ക് നമ്മുടെ മനസുകള്‍ സംഭാവന നല്‍കാന്‍ ഓരോരുത്തരും സന്നദ്ധമാകണമെന്നും മന്ത്രി പറഞ്ഞു. മെട്രോമാന്‍ ഇ ശ്രീധരന്‍ പഠിച്ച ക്ലാസ് മുറികള്‍ തനിമ നിലനിര്‍ത്തി നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടങ്ങുന്ന നിവേദനം ചടങ്ങില്‍ പ്രധാനാധ്യാപിക കെ വി സാവിത്രി മന്ത്രിക്ക് സമര്‍പ്പിച്ചു. വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷനായി ചാത്തനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കുള്‍, വട്ടേനാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും മന്ത്രി സന്ദര്‍ശനം നടത്തി. തൃത്താല ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗത്തിലും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss