|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Pravasi   >  

‘സമൂഹത്തിന്റെ കെട്ടുറപ്പിന് ലൈംഗിക സദാചാരം ആവശ്യം’

Published : 21st March 2017 | Posted By: fsq

 

ദോഹ: സമാധാനപൂര്‍ണമായ സാമൂഹികസൃഷ്ടിക്ക് കുടുംബരംഗത്തെ ധാര്‍മികത തകരാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും ലൈംഗിക സദാചാരം നഷ്ടപ്പെട്ടത് സമൂഹത്തെ ദോഷകരമായി ബാധിച്ചുവെന്നും ഖത്തറിലെ മലയാളികള്‍ക്കായി ഫനാര്‍ സംഘടിപ്പിച്ച ‘സ്‌നേഹക്കൂട്’കുടുംബസംഗമം അഭിപ്രായപ്പെട്ടു.വര്‍ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളുടെയും വിവാഹമോചനങ്ങളുടെയും മൂല കാരണം ദൈവിക ദര്‍ശനത്തില്‍ നിന്നുള്ള വ്യതിചലനമാണ്. സംഗമത്തിന്  പ്രമുഖ ഫാമിലി കൗണ്‍സിലറും പീസ് റേഡിയോ സിഇഒയുമായ പ്രൊഫ. ഹാരിസ് ബിന്‍ സലീം നേതൃത്വം നല്‍കി.മുജീബ് റഹ്മാന്‍ മിശ്ക്കാത്തി, അബ്ദുല്‍ ഹക്കീം പിലാത്തറ, മുഹമ്മദലി കാസര്‍ഗോഡ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക