|    Sep 22 Fri, 2017 6:50 pm
FLASH NEWS

സമൂഹം ആഗ്രഹിക്കുന്നതു ഗുണനിലവാരമുള്ള വിദ്യാഭ്യാസം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Published : 1st September 2016 | Posted By: SMR

കരുവാരക്കുണ്ട്: ആധുനിക സമൂഹം ആഗ്രഹിക്കുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്ദ്രതയിലോ, എണ്ണത്തിലോ അല്ല കാര്യം മറിച്ച് ഗുണനിലവാരത്തിലാണെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കരുവാരക്കുണ്ട് നളന്ദ കോളജിന്റെ 36ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ്, തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെറ്റത്ത് ബാലന്‍, പ്രിന്‍സിപ്പല്‍ എ പ്രഭാകരന്‍, ബ്ലോക്ക് മെംബര്‍മാരായ കാപ്പില്‍ ഷൗക്കത്തലി, ജോജി കെ അലക്‌സ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എന്‍ കെ ഉണ്ണീന്‍കുട്ടി, ഷീബ പള്ളിക്കുത്ത്, മജീഷ്യന്‍ ആര്‍ കെ മലയത്ത്, പിടിഎ പ്രസിഡന്റ് ടി കെ ഉമ്മര്‍ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തക കുസുമം ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ റംല, എം സ്‌കോള്‍ കേരളാ കോ-ഓഡിനേറ്റര്‍ എം മുഹമ്മദ് സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. നേതൃസംഗമം പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ടി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക