|    Mar 25 Sat, 2017 5:16 pm
FLASH NEWS

സമുന്നതി ജോബ് ഫെയര്‍ 15ന്

Published : 6th June 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ (സമുന്നതി) മുന്നാക്ക സമുദായങ്ങളില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന സംസ്ഥാനതല ജോബ് ഫെയര്‍ ജൂണ്‍ 15ന് തിരുവനന്തപുരത്ത് നടക്കും. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന ജോബ് ഫെയറില്‍ വിവിധ ബിസിനസ് മേഖലകളില്‍ നിന്നുള്ള തൊഴില്‍ദായകര്‍ പങ്കെടുക്കും. വിവരസാങ്കേതിക വിദ്യ, നഴ്‌സിങ്, എന്‍ജിനീയറിങ്, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഫിനാന്‍സ് എന്നീ മേഖലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ച തൊഴില്‍ നേടുന്നതിനുള്ള അവസരം ലഭ്യമാണ്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദായകര്‍ക്ക് http://goo.gl/forms/Y54Ai2bSCO വിലാസത്തിലും 18 നും 35നും മധ്യേപ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.kswcfc. org എന്ന വെബ്‌സൈറ്റിലും സൗജന്യ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ബയോഡാറ്റയുടെ 10 കോപ്പികളും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജോബ് ഫെയറില്‍ പങ്കെടുക്കണം.

(Visited 80 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക