|    Dec 14 Thu, 2017 8:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സമുദ്ര മല്‍സ്യബന്ധന നിയന്ത്രണ ബില്ല് അവതരിപ്പിച്ചു

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: മല്‍സ്യസമ്പത്ത് സംരക്ഷിക്കുക, മല്‍സ്യത്തൊഴിലാഴി ക്ഷേമം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് 2017ലെ കേരള സമുദ്ര മല്‍സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബില്ല് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ അവതരിപ്പിച്ചു. ചെറിയ കണ്ണികളുള്ള വലകളുപയോഗിച്ച് നടത്തുന്ന മല്‍സ്യബന്ധനം മല്‍സ്യസമ്പത്തിന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മല്‍സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥചെയ്യുന്നതാണ് ബില്ല്. ബില്ല് നിയമസഭ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. എല്ലാ മല്‍സ്യബന്ധന വല നിര്‍മാണ, വ്യാപാരികളെയും ബോട്ടുനിര്‍മാണ യൂനിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ് മേഖലയിലെ പ്രശ്‌നങ്ങള്‍, മല്‍സ്യങ്ങള്‍ക്കു ന്യായവില ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് സുപ്രധാനമായൊരു ബില്ല് അടുത്ത നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക