|    Jan 23 Mon, 2017 4:03 pm

സമുദായ വേട്ടയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തുക: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 24th July 2016 | Posted By: SMR

ചേളാരി: ഐഎസ്- തീവ്രവാദം- ഭീകരവാദ ആരോപണങ്ങളുമായി സമുദായത്തെ വേട്ടയാടാന്‍ വിവിധ കോണുകളില്‍ നിന്ന് നിരന്തര ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച മദ്‌റസ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ നന്മ വളര്‍ത്തുന്നതിലും പരസ്പര സ്‌നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നതിലും മദ്‌റസകള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.എ പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരംപുത്തൂര്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കാഷ് അവാര്‍ഡുകളും മൊമന്റോകള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്‌ല്യാരും വിതരണം ചെയ്തു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി റാങ്ക് ജേതാക്കളുടെ മദ്‌റസകള്‍ക്കുള്ള ഷീല്‍ഡുകളും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍ അനുമോദന പത്രവും പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം നേടിയ മദ്‌റസകള്‍ക്ക് പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉപഹാരങ്ങളും നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക