|    Sep 23 Sun, 2018 5:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സമുദായം നോക്കി അധ്യക്ഷനെ നിയമിച്ചാല്‍ സമുദായത്തിന്റെ വോട്ട് പോലും കിട്ടില്ല: കെ മുരളീധരന്‍

Published : 3rd June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സമുദായം നോക്കി പാര്‍ട്ടി അധ്യക്ഷനെ നിയമിച്ചാല്‍ സമുദായത്തിന്റെ വോട്ട് പോലും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പോലുള്ളവരെ പോലും രണ്ടാംതരം പൗരന്‍മാരായാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
താന്‍ ഒരു തിരഞ്ഞെടുപ്പിലും സ്വന്തം ബൂത്തില്‍ പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമൊന്നിച്ച് ചൈന സന്ദര്‍ശനം നടത്തി തിരിച്ചുവന്ന മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം ഗൗരവമേറിയതാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായില്ലെകില്‍ ചെങ്ങന്നൂര്‍ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss