സമീറിന് ദുരന്തത്തിന്റെ ഒളിംപിക്സ്
Published : 7th August 2016 | Posted By: Navas Ali kn

റിയോഡി ജനയ്റോ: ഫ്രഞ്ച് ജിംനാസ്റ്റിക്സ് താരം സമീര്‍ അയ്ദ് സമീറിനു നേരിട്ട അപകടം ഒളിംപിക്സിന്റെ കണ്ണീര്‍ക്കാഴ്ച്ചയായി. പ്രഥമിക റൗണ്ട് മല്രത്തിനിടെ ചുവടുപിഴച്ച് ജിംനാസ്റ്റിക് പിറ്റില്‍ വീണ സമീറിന്റെ ഇടത് കാല്‍മുട്ടിനു താഴെ ഒടിഞ്ഞു തൂങ്ങുകയായിരുന്നു. ഒടിഞ്ഞ ഇടതുകാല് കൈകൊണ്ട് താങ്ങി മറുകൈകൊണ്ട് മുഖം പൊത്തിക്കരഞ്ഞ സമീര്‍ കാണികളുടെ കണ്ണുകളെയും ഈറനണിയിച്ചു. വൈദ്യസംഘം എടുത്തുമാറ്റുമ്പോള്‍ സ്ട്രക്ചറില്‍ കിടന്ന് കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു സമീറിന്റെ മടക്കം. ജിംനാസ്റ്റിക്സില്‍ നാലുതവണ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവാണ് 26 കാരനായ സമീര്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.