|    Apr 23 Mon, 2018 9:20 am
Home   >  Todays Paper  >  page 12  >  

സമീറിനിതു വേദനയുടെ ഒളിംപിക്‌സ്

Published : 8th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മകളുമായാണു ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയ്ദ് റിയോ ഒളിംപിക്‌സില്‍ നിന്നു മടങ്ങുന്നത്. ആദ്യ ദിനത്തിലെ പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ ചുവടുപിഴച്ച് ജിംനാസ്റ്റിക് പിറ്റില്‍ വീണ സമീറിന്റെ ഇടതുകാല്‍മുട്ടിനു താഴെ ഒടിഞ്ഞു തൂങ്ങുകയായിരുന്നു. താരത്തിനൊപ്പം തന്നെ ആസ്വാദകരും കണ്ണീരോടെയാണു താരത്തെ യാത്രയാക്കിയത്.
ഏറ്റവും കൂടുതല്‍ അപകടം നിറഞ്ഞ കായിക ഇനമായാണ് ജിംനാസ്റ്റിക് അറിയപ്പെടുന്നത്. ഒരു നിമിഷത്തെ അശ്രദ്ധയോ ഒരു ചുവടു പിഴയോ തീരാദുഃഖത്തിലേക്കു താരങ്ങളെ തള്ളിവിട്ടേക്കാം. വീഴ്ചയെത്തുടര്‍ന്ന് ഇടതുകാലില്‍ മൂന്നിടത്തെങ്കിലും പൊട്ടല്‍ ഉള്ളതായാണു പ്രാഥമിക വിവരം. പരിക്കേറ്റതോടെ സമീറും സംഘവും മല്‍സരത്തില്‍നിന്നു പിന്‍മാറുന്നതായി അറിയിച്ചു. പിറ്റില്‍ വീണു പരിക്കേറ്റ ഇടതുകാല്‍ കൈകൊണ്ട് താങ്ങി  മറുകൈകൊണ്ട് മുഖംപൊത്തിക്കരഞ്ഞ സമീര്‍ കാണികളുടെ കണ്ണുകളെയും ഈറനണിയിച്ചു. വൈദ്യസംഘം എടുത്തുമാറ്റുമ്പോഴും സ്ട്ര—ച്ചറില്‍ കിടന്നും കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു സമീറിന്റെ മടക്കം.
പരിക്കേറ്റ താരത്തിന്റെ കാലിലെ വലിയ അസ്ഥിക്കും കാല്‍വണ്ണയ്ക്കും സര്‍ജറി വേണ്ടി വരുമെന്നും എത്രയും പെട്ടെന്ന് അത് നടത്തുമെന്നും ഫ്രഞ്ച് ജിംനാസ്റ്റിക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2013ല്‍ സ്വര്‍ണമുള്‍പ്പെടെ നാലുതവണ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവാണ് 26കാരനായ സമീര്‍. എന്നാല്‍ പരിക്കുമൂലം 2012ലെ ലണ്ടന്‍ ഒളിംപിക്‌സും താരത്തിനു നഷ്ടമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss