|    Jul 21 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സമീര്‍ കൊച്ചാര്‍ ദേശീയ പുരസ്‌കാരം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക്

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: സമീര്‍ കൊച്ചാര്‍ ഫൗണ്ടേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരത്തിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അര്‍ഹയായി. ഫൗണ്ടേഷന്റെ പ്രത്യേക പുരസ്‌കാരത്തിനാണു മന്ത്രിയെ തിരഞ്ഞെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തെലങ്കാന ഐടി മന്ത്രി കെടി രാമറാവുവിനെയും സ്‌പെഷ്യല്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള സമീര്‍ കൊച്ചാര്‍ ഗ്രൂപ്പ് ദശാബ്ദങ്ങളായി വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വ്യക്തികള്‍ക്കും സേവനങ്ങള്‍ക്കും ദേശീയ അവാര്‍ഡ് നല്‍കി വരുന്നു. ഗവണ്‍മെന്റ് ആന്റ് പബ്ലിക് സെക്റ്റര്‍,  ബാങ്ക് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പവര്‍, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍, വികസനം എന്നീ മേഖലകളിലാണ് അവാര്‍ഡ് നല്‍കിവരുന്നത്. പ്രതിസന്ധിയിലായ കശുവണ്ടിമേഖലയെ പുനരുദ്ധരിക്കുന്നതിനു നടത്തിയ ഇടപെടലുകളാണ് മന്ത്രിക്കു പ്രത്യേക പുരസ്‌കാരം നല്‍കാന്‍ കാരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാളെ ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss