|    Jul 25 Tue, 2017 2:28 pm
FLASH NEWS
Home   >  Kerala   >  

സമീപത്ത് ക്ഷേത്രമുണ്ടെന്നതിന്റെ പേരില്‍ ഹോട്ടലിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്

Published : 18th October 2016 | Posted By: mi.ptk

hindu-ikyavedi-flex

കോഴിക്കോട്: സമീപത്ത് ക്ഷേത്രമുണ്ടെന്നതിന്റെ പേരില്‍ ഹോട്ടലിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. കോഴിക്കോട് പാളയം തളി റോഡിലാണ് നോണ്‍-വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി ബോര്‍ഡ് വച്ചിരിക്കുന്നത്. ചേളന്നൂര്‍ സ്വദേശി ഹരിദാസ് നടത്താനിരിക്കുന്ന ഹോട്ടലിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫ് ളക്‌സ് ബോര്‍ഡും ഹിന്ദു ഐക്യവേദി സ്ഥാപിച്ചിട്ടുണ്ട്.

കന്യകാ പരമേശ്വരി ക്ഷേത്രം, മഹാഗണപതി-ബാല സുബ്രഹ്മണ്യക്ഷേത്രം,രേണുക മാരിയമ്മന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് നടുവില്‍ ആര്‍ക്ക് വേണ്ടി ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍? കോഴിക്കോട്ടെ ക്ഷേത്രങ്ങള്‍ക്കെല്ലാം പൂജാദ്രവ്യങ്ങല്‍ നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളെയും പൂജാദ്രവ്യങ്ങള്‍ വാങ്ങുന്ന ക്ഷേത്രങ്ങളെയും അശുദ്ധമാക്കുന്ന ഈ ഹോട്ടലിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധിക്കുക- എന്നിങ്ങനെയാണ് ഹിന്ദു ഐക്യവേദി സ്ഥാപിച്ച ഫ് ളക്‌സ്  ബോര്‍ഡില്‍ പറയുന്നത്.

കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ നിന്ന് നൂറ് മീറ്ററിലധികം അകലത്തിലുള്ള ഹോട്ടലിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയിട്ടുള്ളത്. ഇതേ മുറിയില്‍ നാല് വര്‍ഷം മുമ്പ് ഹരിദാസും മറ്റൊരാളും നോണ്‍ വെജിറ്റേറിയന്‍ നടത്തിയിരുന്നു. അന്നൊന്നും ആരും എതിര്‍പ്പുമായി വന്നിരുന്നില്ല. കുറച്ചുകാലമായി അടച്ചിട്ടിരുന്ന ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ച് ഹരിദാസ് ഹോട്ടല്‍ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി സംഘപരിവാര്‍ എത്തിയിട്ടുള്ളത്.
ഈ ക്ഷേത്ര പരിസരങ്ങളിലായി പ്രവര്‍ത്തിക്കുന്ന മറ്റ് നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിനെതിരെയൊന്നും ആക്ഷേപമുന്നയിക്കാത്തവര്‍ എന്തുകൊണ്ടാണ് പുതുതായി വരുന്ന ഈ ഹോട്ടലിനെതിരെ ഭീഷണിയുമായി വരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.വിവിധ ക്ഷേത്രക്കമ്മിറ്റികളും ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചിട്ടില്ല എന്നിരിന്നിരിക്കെയാണ് പുതിയ നോണ്‍വെജ് ഹോട്ടല്‍ അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് സംഘപരിവാര്‍ നീക്കം.
ക്ഷേത്രത്തെ ബാധിക്കാത്ത തരത്തില്‍ ഹോട്ടല്‍ വരുന്നതിനെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നറിയില്ലെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഷുഹൈല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക