|    Apr 23 Mon, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സമാന്‍ പത്രത്തിലെ ജീവനക്കാര്‍ റിമാന്‍ഡില്‍

Published : 6th August 2016 | Posted By: SMR

അങ്കാറ: തുര്‍ക്കിയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ സമാന്‍ ദിനപത്രത്തിലെ 12 ജീവനക്കാരെ കോടതി റിമാന്‍ഡ് ചെയ്തു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സമാന്‍ കോളമിസ്റ്റായ മുംതാസെര്‍ തുര്‍കോണും ഇതില്‍ ഉള്‍പ്പെടും.
ഇസ്താംബൂള്‍ കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ജൂലൈ 15ന് തുര്‍ക്കിയിലുണ്ടായ പട്ടാള അട്ടിമറിക്കു പിന്നില്‍ ഗുലനാണെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നത്. അട്ടിമറി ശ്രമത്തിനു പിന്നാലെ സമാന്‍ മുന്‍ ജീവനക്കാരായ 47 പേരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മാര്‍ച്ചിലാണ് പത്രം സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഗുലനെതിരേ കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss