|    Nov 23 Thu, 2017 11:16 am
FLASH NEWS

സമാന്തര സര്‍വീസിനെച്ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

Published : 9th November 2016 | Posted By: SMR

അടിമാലി: സമാന്തര സര്‍വീസിനെ ചൊല്ലി തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.ഓട്ടോറിക്ഷയുടെ ചില്ലു തകര്‍ന്നു. ഇന്നലെ രാവിലെ എട്ടരയോടേയാണ് സംഘര്‍ഷം ഉണ്ടായത്.അടിമാലിയില്‍ നിന്നു ഇരുമ്പുപാലത്തിനു സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിലാണ് തര്‍ക്കമുണ്ടായത്.ഇതിനിടെ ബസ് ജീവനക്കാര്‍ ഓട്ടോയുടെ ചില്ല് തല്ലിപ്പൊട്ടിച്ചതായി ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു. തുടര്‍ന്ന് ടൗണില്‍ ഓട്ടോ തൊഴിലാളികള്‍ ബസ് തടഞ്ഞതോടെ സംഘര്‍ഷമായി. രണ്ടു മണിക്കൂറോളം ഇരുമ്പുപാലം ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് അടിമാലി സിഐ ടി എ യൂനുസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി. വാഹന ഉടമകളും യൂനിയന്‍ നേതാക്കളുമായി പോലിസ് നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക