|    Dec 17 Mon, 2018 8:48 pm
FLASH NEWS

സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനം

Published : 20th August 2018 | Posted By: kasim kzm

കണ്ണൂര്‍: കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതല്‍ വലിയ വണ്ടികളില്‍ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്‌നേഹികള്‍ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂര്‍ കലക്ടറേറ്റില്‍. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാവട്ടെ ഞായര്‍ അവധിയുടെ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സാധനങ്ങള്‍ തരംതിരിച്ച് പാ്ക്കറ്റുകളിലാക്കുന്ന തിരക്കിലും.
കേരളം നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തെ നേരിടാന്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്. കലക്ടറേറ്റിലേക്ക് ഓരോരുത്തര്‍ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളും മറ്റും തലയിലേറ്റിയും ചുമന്നും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒറ്റമനസ്സായി ഓഡിറ്റോറിയത്തില്‍ എത്തിക്കുന്നു. ഹാളിന്റെ പല മൂലകളിലായി ഓരോ സംഘങ്ങളായി ഇരുന്ന് ഇവ തരംതിരിച്ച് പാക്ക് ചെയ്യുന്നു. പാക്ക് ചെയ്തവ കയറ്റി അയക്കാനായി താഴേക്ക് വീണ്ടും കൊണ്ടുപോവുന്നു.
ഒറ്റക്കെട്ടായി കേരളത്തിന്റെ നോവുന്ന മനസ്സിന്റെ മുറിവുണക്കാനായി പ്രയത്‌നിക്കുകയാണ് ഇവിടെ. പലവിധ സാധനങ്ങള്‍ ഓരോ വ്യക്തികളും കൂട്ടായ്മകളും സംഘടനകളും അവരുടെ കഴിവിനനുസരിച്ച് എത്തിക്കുന്നു. ഇത് സ്വീകരിക്കുന്നതിനായി കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss