|    Oct 15 Mon, 2018 8:32 pm
FLASH NEWS

സമാധി ദിനാചരണം ; ജുമാ മസ്ജിദില്‍നിന്നും ശാന്തിയാത്ര തുടങ്ങി

Published : 22nd September 2017 | Posted By: fsq

 

വൈപ്പിന്‍: ശ്രീനാരായണഗുരുവിന്റെ 90 ാം— സമാധി ദിനാചരണത്തിന്റെ ഭാഗമായി നായരമ്പലത്ത് ശാന്തിയാത്ര നടത്തി. നായരമ്പലം ജുമാ മസ്ജിദ് മൈതാനിയില്‍ നിന്നും ആരംഭിച്ച യാത്ര എടവനക്കാട് പഞ്ചായത്തംഗം വി കെ ഇക്ബാല്‍ എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ് വി ജി വിശ്വനാഥന് പതാക കൈമാറി ശാന്തിയാത്രക്ക് തുടക്കം കുറിച്ചു. മഹല്ല് ഭാരവാഹികളും ഗുരുധര്‍മ പ്രചാരസഭാ ഭാരവാഹികളും പങ്കെടുത്തു. സമാധി ദിനം വൈപ്പിന്‍കരയിലെ വിവിധ കേന്ദ്രങ്ങളില്‍ ദീപക്കാഴ്ച, പ്രസാദവിതരണം, ശാന്തിയാത്ര എന്നിവയോടെയാണ് നടന്നത്. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ ഉപവാസയജ്ഞം വൈപ്പിന്‍ എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറി പി ഡി ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. മുനമ്പം ഗുരുദേവ ക്ഷേത്രം, പള്ളിപ്പുറം കോവിലകത്തുംകടവ്, ചെറായി നെടിയാറ സുബ്രഹ്മണ്യക്ഷേത്രം, ചെറായി സെന്‍ട്രല്‍ ശാഖാ മന്ദിരം എന്നിവിടങ്ങളില്‍ ഉപവാസം നടന്നു. ചെറായി കരുത്തല വടക്ക് സൂര്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം, ദീപക്കാഴ്ച, കലാപരിപാടികള്‍ എന്നിവ നടന്നു. അയ്യമ്പിള്ളി പഴമ്പിള്ളി ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഗുരുപൂജ, ഉപവാസം, കഞ്ഞിവീഴ്ത്ത്, ദീപക്കാഴ്ച എന്നിവ നടത്തി. എടവനക്കാട് വാച്ചാക്കല്‍ ശ്രീനാരായണ ഭവനു മുന്‍വശം ഉപവാസം യൂനിയന്‍ പ്രസിഡന്റ് ടി ജി വിജയന്‍ ഉദ്ഘാടനം ചെയ്തു. നായരമ്പലം നോര്‍ത്ത്, നായരമ്പലം സൗത്ത്, ഞാറക്കല്‍ നോര്‍ത്ത്, ഞാറക്കല്‍ ഈസ്റ്റ് ശാഖകളിലും രാവിലെ മുതല്‍ ഉപവാസം നടന്നു.ഞാറക്കല്‍ ശക്തിധരക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിനു മുന്നില്‍ ഗുരുപൂജയോടെ പ്രാര്‍ഥനാ യജ്ഞം ദീപക്കാഴ്ച നടത്തി. എളങ്കുന്നപ്പുഴ ശാഖാ മന്ദിരം പുതുവൈപ്പ് മഹാവിഷ്ണുക്ഷേത്രം, ഓച്ചന്തുരുത്ത് ശ്രീനാരായണ ധര്‍മ പരിപാലന സമിതി, എസ്എന്‍ഡിപി മന്ദിരം എന്നിവിടങ്ങളില്‍ ചടങ്ങുകള്‍ നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss