|    Oct 24 Tue, 2017 11:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റിന്

Published : 8th October 2016 | Posted By: SMR

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്. രാജ്യത്ത് 52 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ബഹുമതി. യുദ്ധം നാശം വിതച്ച രാഷ്ട്രത്തിലെ സമാധാനശ്രമങ്ങള്‍ക്ക് കരുത്തു പകരാന്‍ വേണ്ടിയാണ് പുരസ്‌കാരത്തിനായി സാന്റോസിനെ പരിഗണിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അധ്യക്ഷ കാസി കുള്‍മാന്‍ ഫൈവ് പറഞ്ഞു.
കൊളംബിയയിലെ കമ്മ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ റവല്യൂഷനറി ആംഡ് ഫോഴ്‌സുമായി (ഫാര്‍ക്) നടന്നുവന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് സമാധാന കരാറിലെത്താന്‍ പരിശ്രമിച്ചവരില്‍ പ്രധാനിയായിരുന്നു ജുവാന്‍ സാന്റോസ്. എന്നാല്‍, സര്‍ക്കാരും വിമതരും തമ്മിലുണ്ടാക്കിയ സമാധാന കരാറിനെ ഇക്കഴിഞ്ഞ 2നു നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിയിരുന്നു. കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത് 49.8 ശതമാനം പേര്‍ മാത്രം.
കഴിഞ്ഞ ആഗസ്ത് 26നാണ് സര്‍ക്കാരും ഫാര്‍കും കരാറില്‍ ഒപ്പുവച്ചത്. ആഭ്യന്തരയുദ്ധത്തില്‍ 2,60,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക