|    Dec 13 Thu, 2018 9:11 am
FLASH NEWS

സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരെ കരുതിയിരിക്കണം: മുസ്‌ലിം ലീഗ്

Published : 24th April 2018 | Posted By: kasim kzm

മലപ്പുറം: സമാധാനത്തിലും മതസൗഹാര്‍ദത്തിലും കേളികേട്ട മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പൊലീസ് കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും മുസ്്‌ലിം ലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും ജില്ലാ മുസ്്‌ലിം ലീഗ് നേതൃത്വം അറിയിച്ചു.
അതേ സമയം നിരപരാധികളെ വേട്ടയാടുന്നതും അറസ്റ്റു ചെയ്ത് ജയിലിലടക്കുന്നതും ന്യായീകരിക്കാനാവില്ലെന്നും സിപിഎം ആജ്ഞാനവര്‍ത്തികളായി മാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തണമെന്നും നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു ആവശ്യപ്പെട്ടു. നിരപരാധികളെ യാതൊരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്നും, അങ്ങനെ ഏതെങ്കിലും പ്രദേശത്തുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍  പുനപരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പു നല്‍കി.
മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല, സി മമ്മൂട്ടി, പി കെ ബഷീര്‍, ടി വി ഇബ്രാഹീം, ജില്ലാ മുസ്്‌ലിം ലീഗ് ഭാരവാഹികളാ സലീം കുരുവമ്പലം, എം അബ്ദുല്ലകുട്ടി, ഇസ്മാഈല്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ എസ്പിയുമായുള്ള കൂടികാഴ്ച്ചയില്‍ പങ്കെടുത്തു.
കൂട്ടായിയില്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss