|    Jan 23 Mon, 2017 10:30 pm

സമാധാനശ്രമത്തിന് പ്രസിഡന്റ് മുന്‍കൈ എടുക്കുന്നില്ല; ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ ബഹളം

Published : 18th October 2016 | Posted By: Abbasali tf

വടകര: തിരുവള്ളൂര്‍ പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലധികമായി തുടര്‍ച്ചയായി അക്രമങ്ങള്‍ അരങ്ങേറിയിട്ടും സമാധാന ശ്രമങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്‍കൈ എടുക്കാത്തത് ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ ബഹളത്തിനും, യുഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനുമിടയാക്കി. ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ പി കെ രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് മാരമകമായ മര്‍ദ്ദനമേറ്റിട്ടും പ്രസിഡന്റ് നിസംഗത മനോഭാവമാണ് സ്വീകരിക്കുന്നതെന്ന് വിഷയമവതരിപ്പിച്ച് കൊണ്ട് സബിത മണക്കുനി ആരോപിച്ചു. വിഷയത്തില്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായ വിശദീകരണം തികച്ചും നിരുത്തരവാദമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. തുടര്‍ന്ന് പഞ്ചായത്തിന് മുന്നില്‍ പ്രകടനവും നടത്തി. പ്രതിഷേധ യോഗത്തില്‍ എഫ്.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ഡി പ്രജീഷ്, എന്‍.സൈനബ, മൊയ്തു, കുമുള്ളി ഇബ്രാഹീം, പടിഞ്ഞാറയില്‍ ഇബ്രാഹീം ഹാജി എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക