|    Aug 23 Wed, 2017 11:45 am
Home   >  News now   >  

സമാധാനമുണ്ടാക്കാന്‍ സിപിഎം-ബിജെപി ധാരണ;രക്തസാക്ഷി ദിനാചരണം മറുപക്ഷത്തെ പ്രകോപിപ്പിക്കാനാകരുത്

Published : 5th August 2017 | Posted By: mi.ptk

കണ്ണൂര്‍: സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ. സിപിഎം-ബിജെപി നേതാക്കള്‍ തമ്മില്‍ കണ്ണൂരില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ക്രിയാത്മകമായ നടപടികള്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകും. പ്രശ്‌നങ്ങള്‍ ആളികത്തിക്കാതെ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശം ഇരുപാര്‍ട്ടികളുടെയും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും ഘടകങ്ങള്‍ക്കും നല്‍കും. പത്ത് ദിവസത്തിനുള്ളില്‍ ഈ തീരുമാനം മുഴുവന്‍ പ്രവര്‍ത്തകരെയും  അറിയിക്കണമെന്നുമാണ് യോഗത്തിലെ തീരുമാനം.
പയ്യന്നൂരിലും തലശേരിയിലും ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കളെ ഉള്‍പെടുത്തി ഉഭയകക്ഷി ചര്‍ച്ച നടത്തും. രക്തസാക്ഷി ദിനാചരണങ്ങള്‍ മറുപക്ഷത്തെ പ്രകോപിപ്പിക്കാത്ത തരത്തിലാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കുമ്മനം രാജേേശഖരന്‍ പറഞ്ഞു. ഇനി ആരുടെയും ഒരു തുള്ളി രക്തംപോലും വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക