|    Oct 18 Wed, 2017 6:40 pm
FLASH NEWS
Home   >  News now   >  

സമാധാനത്തിന്റെ സന്ദേശ വാഹകനാണ് താനെന്ന് സാക്കിര്‍ നായിക്ക്

Published : 15th July 2016 | Posted By: mi.ptk

zakir-naik

മുംബൈ: താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണെന്നും ആക്രമണങ്ങളുടെ സംരക്ഷകനല്ലെന്നും സാക്കിര്‍ നായിക്ക്. സൗദിയില്‍ വെച്ച് സ്‌കൈപ്പിലൂടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാക്കിര്‍ നായിക്കിന്റെ പ്രസ്താവന. മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിയ്ക്കുകയാണെന്നും തനിയ്‌ക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു. എല്ലാ വിധ ആക്രമണങ്ങളെയും താന്‍ അപലപിക്കുന്നു. ആക്രമണങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. താന്‍ ഏതെങ്കിലും ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചതായി ഉദ്ധരിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
തന്റെ പ്രഭാഷണങ്ങള്‍ മലേഷ്യയില്‍ വിലക്കി എന്നുള്ളത് തെറ്റായ പ്രചാരണമാണെന്നും ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി ലഭിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ബ്രിട്ടണില്‍ മാത്രമാണ് പ്രഭാഷണങ്ങള്‍ക്ക് വിലക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25വര്‍ഷമായി പ്രഭാഷണം നടത്തുന്ന വ്യക്തിയാണ് താന്‍. അന്യായമായി ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മുഴുവന്‍ മനുഷ്യരെയും കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
വേദി കിട്ടാത്തതിന്റെ പേരില്‍ മുമ്പ് രണ്ട് തവണ സാക്കിര്‍ നായിക്കിന്റെ വാര്‍ത്താ സമ്മേളനം മാറ്റിയിരുന്നു. ഇന്ന് രാവിലെ 11 മണിയ്ക്ക് ബോയ്‌സ് ഹാളില്‍വച്ചാണ് വാര്‍ത്താസമ്മേളനം നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക