|    Jul 24 Mon, 2017 4:15 am
FLASH NEWS

സമാധാനത്തിനും അഖണ്ഡതയ്ക്കും വേണ്ടി യുവാക്കള്‍ ഉണരണം: ഡെപ്യൂട്ടി സ്പീക്കര്‍

Published : 8th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: രാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും വേണ്ടി യുവാക്ക ള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജമ്മു കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒറ്റയാള്‍ മാരത്തണ്‍ നടത്തിയ ആന്റണി ജെയ്‌സണ്‍ മാപ്രാണത്തിനെ അഭിനന്ദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അനുമോദനച്ചടങ്ങ്. നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ 55 ദിവസവും ആറര മണിക്കൂറും കൊണ്ട് 4593 കിലോമീറ്റര്‍ താണ്ടിയാണ് ആന്റണി ജെയ്‌സണ്‍ മാപ്രാണം മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ദൂരം ഓടിയെത്തിയ അംഗപരിമിതന്‍ കൂടിയായ ആന്റണി ജെയ്‌സണ് യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ സര്‍ട്ടിഫിക്കറ്റും മെഡലും ഡെപ്യൂട്ടി സ്പീക്കര്‍ സമ്മാനിച്ചു. വിഎസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍, യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറം പ്രതിനിധി ഡോ. സുനില്‍ ജോസഫ്, നെഹ്രു യുവകേന്ദ്ര തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജെയ്ന്‍ ജോര്‍ജ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക