|    May 29 Mon, 2017 11:42 am
FLASH NEWS

സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് സിറിയന്‍ സര്‍ക്കാര്‍

Published : 25th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ അഞ്ചു വര്‍ഷമായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി പ്രതിപക്ഷവുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സിറിയന്‍ സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു.
വിദേശ ശക്തികളുടെ സാന്നിധ്യമില്ലാതെ വ്യവസ്ഥയോടെയുള്ള ഏതൊരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണ്, പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരം കാണേണ്ടതുണ്ട്. യുഎന്നിന്റെ സഹായവും ഇതിനായി സ്വീകരിക്കും.
സന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ആഗസ്തില്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ സിറിയന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി യുഎസ് നയതന്ത്രജ്ഞന്‍ സ്റ്റഫാന്‍ ഡി മിസ്തുര അറിയിച്ചിരുന്നു.
ഇതിനു മുമ്പേ യുഎന്നിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല. ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിന്റെ വിമതര്‍ക്കെതിരായുള്ള പോരാട്ടത്തില്‍ റഷ്യ പിന്തുണ നല്‍കി വരുകയാണ്.
സര്‍ക്കാര്‍ ഭരണത്തില്‍ അതൃപ്തരായ വിമത വിഭാഗങ്ങളെ യുഎസും പിന്തുണയ്ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day