|    Jul 23 Sun, 2017 2:32 pm
FLASH NEWS

സമാധാനം സൃഷ്ടിക്കുന്നതില്‍ അധ്യാപക പങ്ക് നിസ്തുലം: ഹൈദരലി തങ്ങള്‍

Published : 20th March 2017 | Posted By: fsq

 

മലപ്പുറം: രാജ്യത്ത് സമാധാനം സൃഷ്ടിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുള്‍പ്പെടെയുള്ളവരുടെ പങ്ക് നിസ്തുലമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സികെസിടി) സംസ്ഥാനസമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി തലമുറയ്ക്ക് മതേതര മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നവരാണ് അധ്യാപകര്‍. കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ വഴി തെറ്റിക്കുന്നതിനുള്ള നീക്കങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അധ്യാപകര്‍ ഇതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച പ്രമുഖരെ ഹൈദരലി ശിഹാബ് തങ്ങള്‍ ആദരിച്ചു.
ക്ലോഡ് അല്‍വാരിസ് മുഖ്യാതിഥിയായിരുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ (മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകര്‍), കെ എന്‍ എ ഖാദര്‍ (രാഷ്ട്രീയം), കാരാടന്‍ സുലൈമാന്‍ (സംരഭകന്‍), ഈസ മുഹമ്മദ് (ജീവകാരുണ്യം), ഡോ. സ്വാമനാഥന്‍ (ആതുര സേവനം), കെ പ്രതീഷ് (ട്രോമാകെയര്‍), മൂസ സ്വലാഹി (മികച്ച അധ്യാപകന്‍) എന്നിവരെയാണ് ആദരിച്ചത്. സംസ്ഥാന പ്രസിഡന്റ് പ്രഫ. പാമ്പള്ളി മഹ്മൂദ്, എംഎല്‍എമാരായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, അഡ്വ. യു എ ലത്തീഫ്,  പ്രഫ: പി എം സലാഹുദ്ധീന്‍, ശരീഫ് വടക്കയില്‍, സികെസിടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സൈനുല്‍ ആബിദ് കോട്ട, പ്രഫ. ഷഹദ് ബിന്‍ അലി സംസാരിച്ചു.
17ന് വൈകീട്ട് അഞ്ചിന് സംസ്ഥാന പ്രസിഡന്റ് പ്രഫ. പാമ്പള്ളി മഹ്മൂദ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസത്തെ സമ്മേളനം ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക