|    Oct 23 Mon, 2017 10:03 am
Home   >  Kerala   >  

സമാധാനം യാചിച്ച് എകെജി സെന്ററിലേക്ക് പോകില്ല: എംടി രമേശ്

Published : 16th October 2016 | Posted By: mi.ptk

mt-ramesh

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍  ആര്‍എസ്എസ് മുന്നോട്ട് വരികയാണെങ്കില്‍ സിപിഎം ചര്‍ച്ചക്ക് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ്. സമാധാനം യാചിച്ച് എകെജി സെന്ററിലേക്ക് പോകില്ലെന്ന് എംടി രമേശ് പറഞ്ഞു. സിപിഎമ്മിനോട് ഭിക്ഷ ചോദിച്ച് പോകേണ്ടവരല്ല ബിജെപിയും ആര്‍എസ്എസും. കോടിയേരിയുടേത് മാടമ്പി ഭാഷയാണെന്നും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പറഞ്ഞു.. സമാധാനം സ്ഥാപിക്കാന്‍ കേന്ദ്രം ഇടപെട്ടാല്‍ സിപിഎം അംഗീകരിക്കുമോ എന്നും രമേശ് ചോദിച്ചു.
കണ്ണൂരില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്നും ആര്‍എസ്എസ് മുന്നോട്ട് വരികയാണെങ്കില്‍ സമാധാന ചര്‍ച്ചക്ക് സിപിഎം തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക